ടി20 ലോകകപ്പിന് മുമ്പ് രണ്ടാഴ്ച ഐസൊലേഷന്‍ നടപ്പാക്കിയാല്‍ ടൂര്‍ണ്ണമെന്റ് സാധ്യമായേക്കാം

കൊറോണ കാരണം ലോകം ലോക്ക്ഡൗണില്‍ പോയിരിക്കുന്ന അവസരത്തില്‍ ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ താരങ്ങളെ രണ്ടാഴ്ച ഐസൊലേഷനില്‍ ഇരുത്തിയാല്‍ ടൂര്‍ണ്ണമെന്റ് സാധ്യമാകുമെന്ന അഭിപ്രായമാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി പറഞ്ഞത്.

ടൂര്‍ണ്ണമെന്റിന് മുമ്പും ശേഷവും താരങ്ങള്‍ രണ്ടാഴ്ച ഐസൊലേഷനില്‍ പോകണമെന്നും അത് വഴി പ്രതിരോധ നടപടി സ്വീകരിക്കാനാകുമെന്നാണ് ഫാഫ് പറഞ്ഞത്. എന്നാല്‍ ഇത് സാധ്യമാകണമെങ്കില്‍ ആധ്യം വിവിധ രാജ്യങ്ങളിലെ യാത്ര വിലക്ക് മാറേണ്ടതുണ്ടെന്നും ഫാഫ് പറഞ്ഞു.

ഓസ്ട്രേലിയയില്‍ രോഗം അത്രയ്ക്ക് വ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ വരുമ്പോള്‍ ഉള്ള ഭീഷണി അത് നിലനില്‍ക്കുന്നുണ്ടെന്ന് ഫാഫ് സൂചിപ്പിച്ചു. അതിനാല്‍ തന്നെ താരങ്ങളെല്ലാം രണ്ടാഴ്ച ഐസൊലേഷനില്‍ പോകേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കേണ്ടതെങ്കിലും ഐസിസി ഇതിന്മേല്‍ അന്തിമ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല.

Previous articleപ്രീമിയർ ലീഗിൽ ആദ്യ പോര് സ്പർസും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ
Next articleപാക്കിസ്ഥാന്‍, ന്യൂസിലാണ്ട് പരമ്പരകള്‍ മാറ്റി വെച്ച് ക്രിക്കറ്റ് അയര്‍ലണ്ട്