ടി20 ലോകകപ്പിൽ ഇന്ത്യ കളിച്ച രീതിയിൽ നിരാശയുണ്ടെന്ന് സൗരവ് ഗാംഗുലി

Staff Reporter

കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ കളിച്ച രീതിയിൽ നിരാശയുണ്ടെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. യു.എ.ഇയിൽ നടന്ന ലോകകപ്പിൽ ഇന്ത്യ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്താനോടും ന്യൂസിലാൻഡിനോടും തോറ്റതാണ് ടൂർണമെന്റിൽ ഇന്ത്യക്ക് തിരിച്ചടിയായത്.

കഴിഞ്ഞ 4-5 വർഷത്തെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് ഇന്ത്യ പുറത്തെടുത്തതെന്നും സൗരവ് ഗാംഗുലി. 2017ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഗാംഗുലി പറഞ്ഞു. അന്ന് ഫൈനലിൽ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. 2019ലെ ലോകകപ്പിൽ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തെന്നും ഒരെറ്റ മത്സരത്തിലെ മോശം പ്രകടനം കാരണം 2 മാസത്തെ ഇന്ത്യയുടെ മികച്ച പ്രകടനം ഇല്ലാതാക്കിയെന്നും ഗാംഗുലി പറഞ്ഞു.