“ഹൈ പ്രസിംഗിന്റെ ഗുണമാണ് ഒഡീഷക്ക് എതിരായ വിജയം’ – ഇവാൻ

Img 20211206 101411

ഇന്നലെ ഒഡീഷക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൈ പ്രസിംഗിന് ലഭിച്ച ഫലമാണ് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഒഡീഷയ്ക്ക് എതിരെ നേടിയത് ടീമിനെ സംബന്ധിച്ചെടുത്തോളം വലിയ വിജയമാണ് എന്നും ഇവാൻ പറഞ്ഞു. “ആദ്യ മൂന്ന് മത്സരങ്ങളിലും ഞങ്ങൾ മികച്ച ഫുട്ബോൾ കളികച്ചു എന്ന് ഞാൻ കരുതുന്നു. വ്യത്യസ്‌ത ശൈലികൾ പര്യവേക്ഷണം ചെയ്യാനും ഹൈ പ്രസിംഗ് ഫുട്‌ബോൾ കളിക്കാനും ഞങ്ങൾ ശ്രമിച്ചു. അതിശക്തമായ ടീമിനെയാണ് നേരിടാൻ പോകുന്നതെന്ന് മത്സരത്തിന് മുമ്പ് തന്നെ ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ അവരെ പ്രസ് ചെയ്യാൻ ശ്രമിച്ചു. അത് ഫലം കണ്ടുവെന്ന് ഞാൻ കരുതുന്നു.” ഇവാൻ പറഞ്ഞു.

“ഈ കളി ജയിക്കാൻ ഞങ്ങൾ അർഹരാണെന്ന് ഞാൻ കരുതുന്നു. എന്നാൽ ഞങ്ങൾ വിനയാന്വിതരായി തുടരുകയും കഠിനാധ്വാനം തുടരുകയും ചെയ്യണം” ബ്ലാസ്റ്റേഴ്സ് പരിശീലകൻ.

Previous articleടി20 ലോകകപ്പിൽ ഇന്ത്യ കളിച്ച രീതിയിൽ നിരാശയുണ്ടെന്ന് സൗരവ് ഗാംഗുലി
Next articleകാന്‍പൂരിൽ കൈവിട്ടത് മുംബൈയിൽ ആധികാരികതയോടെ നേടി ഇന്ത്യ, 372 റൺസ് വിജയം