ടി20 ലോകകപ്പ് ഫിക്സ്ചറുകൾ പുറത്തുവിട്ട് ഐ.സി.സി

- Advertisement -

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഫിക്സ്ചറുകൾ പുറത്ത്‌വിട്ട് ഐ.സി.സി. ശ്രീലങ്കയും അയർലണ്ടും തമ്മിലാണ് ടൂർണമെന്റിലെ ആദ്യ മത്സരം. ആതിഥേയരായ ഓസ്ട്രേലിയ തങ്ങളുടെ ആദ്യ മത്സരത്തിൽ 2020 ഒക്ടോബർ 24ന് പാക്കിസ്ഥാനെ നേരിടും. അടുത്തിടെ യു.എ.യിൽ നടന്ന യോഗ്യത മത്സരത്തിൽ 6 ടീമുകൾ യോഗ്യത നേടിയിരുന്നു. അയർലണ്ട്, നമീബിയ,നെതർലൻഡ്സ്, ഒമാൻ, പാപുവ ന്യൂ ഗിനിയ, സ്ക്ടോലാൻഡ് എന്നീ ടീമുകളാണ് യോഗ്യത മത്സരങ്ങൾ വഴി ടി20 ലോകകപ്പിന് യോഗ്യത ഉറപ്പിച്ചത്.

ഇത് പ്രകാരം പാപുവ ഗിനിയ, അയർലണ്ട്, ഒമാൻ എന്നീ ടീമുകൾ ശ്രീലങ്കക്കൊപ്പം ഗ്രൂപ്പ് എയിലും നെതർലൻഡ്സ്, നമീബിയ,സ്കോട്ലൻഡ് എന്നിവർ ബംഗ്ളദേശിനൊപ്പം ഗ്രൂപ്പ് ബിയിലുമാണ്. ഈ മത്സരങ്ങൾ ഒക്ടോബർ 18 മുതൽ 23 വരെയാണ് നടക്കുക. ഇത് പ്രകാരം ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരും പാകിസ്ഥാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, വെസ്റ്റിൻഡീസ് എന്നിവരടങ്ങിയ സൂപ്പർ 12 ലെ ഗ്രൂപ്പ് 1ലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും ഇന്ത്യ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നിവർ അടങ്ങിയ സൂപ്പർ 12ലെ ഗ്രൂപ്പ് 2ലേക്കും യോഗ്യത നേടും.

Advertisement