ശതകം ശീലമാക്കി ഹിറ്റ്മാന്‍, മണ്‍റോയ്ക്കൊപ്പം ടി20യില്‍ മൂന്ന് ശതകം

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശതകങ്ങള്‍ നേടുന്നത് ഹോബിയാക്കി മാറ്റി രോഹിത് ശര്‍മ്മ. ഇന്ന് ഇംഗ്ലണ്ടിനെതിരെ തന്റെ മൂന്നാം ടി20 ശതമാണ് രോഹിത് നേടിയത്. 56 പന്തില്‍ 100 റണ്‍സ് നേടി പുറത്താകാതിരുന്ന രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്‍ലി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഇംഗ്ലണ്ട് നല്‍കിയ 199 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്.

ഇന്നത്തെ ശതക നേട്ടത്തിലൂടെ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം ശതകങ്ങള്‍ നേടുന്ന രണ്ടാമത്തെ താരമായി രോഹിത് ശര്‍മ്മ. ന്യൂസിലാണ്ട് താരം കോളിന്‍ മണ്‍റോയാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു താരം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മൂന്നിലധികം ശതകമുള്ള ഏക താരമെന്ന നേട്ടവും ഇതോടെ രോഹിത് ശര്‍മ്മയുടെ പേരിലായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial