മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ നാളെ മുതൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സീസണായുള്ള ഒരുക്കങ്ങൾ നാളെ മുതൽ തുടങ്ങും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായി കാരിങ്ടണിൽ നാളെ മുതൽ ക്ലബ് പരിശീലനം ആരംഭിക്കും. ക്ലബിലെത്തിയ പുതിയ താരങ്ങളായ ഡാലോട്ടും ലീ ഗ്രാന്റും നാളെ മാഞ്ചസ്റ്ററിൽ എത്തും. ലോകകപ്പിൽ പങ്കെടുക്കാത്ത താരങ്ങളാകും നാളെ മുതൽ ടീമിനൊപ്പം ചേരുക.

ലോകകപിൽ നിന്ന് പുറത്തായ ഡി ഹിയ അടക്കമുള്ള താരങ്ങൾ രണ്ടാഴ്ച കൂടെ കഴിഞ്ഞെ ടീമിനൊപ്പം ചേരു. അമേരിക്കയിലാണ് ഇത്തവണയും മാഞ്ചസ്റ്ററിന്റെ പ്രീ സീസൺ ടൂർ. അസിസ്റ്റന്റ് കോച്ച് മൈക്കിൾ കാരിക്കാകും നാളെ ട്രെയിനിങിന് നേതൃത്വം കൊടുക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement