ടി20 റാങ്കിംഗില്‍ മുന്നില്‍ പാക്കിസ്ഥാന്‍ തന്നെ, രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യ

- Advertisement -

ടി20 റാങ്കിംഗില്‍ ഓസ്ട്രേലിയയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാനു ഇന്ത്യയെക്കാള്‍ 6 പോയിന്റ് അധികമാണുള്ളത്. പാക്കിസ്ഥാന്‍ 131 പോയിന്റും ഇന്ത്യ 125 പോയിന്റുമാണ് നേടിയിട്ടുള്ളത്. ഇന്നത്തെ മത്സരത്തില്‍ പാക്കിസ്ഥാനോട് 45 റണ്‍സിനു പരാജയമേറ്റുവാങ്ങിയതോടെ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

124 പോയിന്റുള്ള ഓസ്ട്രേലിയ മൂന്നാമതും 116 പോയിന്റുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. 116 പോയിന്റ് നേടിയ ന്യൂസിലാണ്ടാണ് അഞ്ചാം സ്ഥാനത്ത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement