ടി20യിൽ ഇന്ത്യൻ റെക്കോർഡിട്ട് ബുമ്ര

- Advertisement -

20-20 വിക്കറ്റ് വേട്ടയിൽ ചരിത്രമെഴുതി ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം T20 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡാണ് ബുമ്ര സ്വന്തം പേരിലാക്കിയത്. ശ്രീലങ്കക്കെതിരായ കളിയിൽ ഗുണതിലലയെ പുറത്താക്കിയ ബുമ്ര തന്റെ വിക്കറ്റ് നേട്ടം 53 ആയി ഉയർത്തി. ചഹലും അശ്വിനും 52 വിക്കറ്റുകൾ ഇന്ത്യക്ക് വേണ്ടി 20-20യിൽ നേടിയിട്ടുണ്ട്.

ഇന്ത്യൻ താരങ്ങൾക്ക് പുറമേ മുസ്തഫിസുര്‍ റഹ്മാന്‍, ഡ്വയിന്‍ ബ്രാവോ, സുില്‍ നരെയ്ന്‍, ഗ്രെയിം സ്വാന്‍ എന്നിവരെയും ബുമ്ര പിന്നിലാക്കി. T20യിൽ ഏറ്റവുമധികം വിക്കറ്റുകൾ എന്ന നേട്ടം ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിങ്കയുടെ പേരിലാണ്. 106 വിക്കറ്റുകളാണ് ലസിത് മലിങ്ക തന്റെ T20 കരിയറിൽ ഇതുവരെ നേടിയിരിക്കുന്നത്.

Advertisement