പരിക്ക്, ടി20 ബ്ലാസ്റ്റിൽ ഇനി പൊള്ളാർഡ് കളിക്കില്ല

Picsart 22 06 22 21 24 46 858

വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിന് സറേയുടെ ഒപ്പമുള്ള ടി20 ബ്ലാസ്റ്റ് സീസൺ നഷ്ടമാകും. താരത്തിന് ഇടതു കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് ആണ് പൊള്ളാർഡ് ടി20 ബ്ലാസ്റ്റിൽ നിന്ന് പുറത്തായത്. നേരത്തെ തന്നെ ഈ പരിക്ക് പൊള്ളാർഡിനെ അലട്ടുന്നുണ്ടായിരുന്നു. ചികിത്സകൾ നടത്തിയിട്ടും മാറ്റങ്ങൾ ഇല്ലാതെ ആയതോടെ പൊള്ളാർഡ് ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുക ആയിരുന്നു.

ടി20 ബ്ലാസ്റ്റിൽ ഇല്ല എങ്കിലിം ഹണ്ട്രഡിൽ കളിക്കാൻ ആകുമ്പോഴേക്ക് പൊള്ളാർഡ് ഫിറ്റ്‌നസ് വീണ്ട് എടുക്കു. സറേ കൗണ്ടി ക്രിക്കറ്റ് ക്ലബ് കഴിഞ്ഞ മാസം ആയിരുന്നു പൊള്ളാർഡിനെ സൈൻ ചെയ്തത്.