സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ കയറി ബറോഡയും തമിഴ്നാടും. തമിഴ്നാട് രാജസ്ഥാനെയും ബറോഡ പഞ്ചാബിനെയും മറികടന്നാണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് കടന്നത്. ഫൈനല്‍ മത്സരം ജനുവരി 31 ഞായറാഴ്ച അഹമ്മദാബാദിലെ സര്‍ദ്ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടക്കും.
രാജസ്ഥാനെതിരെ ഏഴ് വിക്കറ്റ് വിജയം ആണ് തമിഴ്നാട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടിയപ്പോള്‍ തമിഴ്നാട് 3 വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ 158 റണ്‍സ് നേടി വിജയം ഉറപ്പാക്കി. 54 പന്തില്‍ 89 റണ്‍സ് നേടിയ തമിഴ്നാടിന്റെ അരുണ്‍ കാര്‍ത്തിക് ആണ് കളിയിലെ താരം.
പഞ്ചാബിനെതിരെ 25 റണ്‍സ് വിജയം നേടിയാണ് ബറോഡ ഫൈനലിലേക്കെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സേ നേടിയുള്ളു.
ബറോഡയ്ക്കായി കേധാര്‍ ദേവ്ദര്‍ 64 റണ്‍സും കാര്‍ത്തിക് കാക്ഡേ 53 റണ്‍സും നേടി തിളങ്ങി. പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ മന്‍ദീപ് സിംഗ് 24 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് കാര്യമായ പിന്തുണ ഇല്ലാതിരുന്നപ്പോള്‍ ചേസിംഗ് ദുഷ്കരമായി.