കേരള ബ്ലാസ്റ്റേഴ്സ് ഇതിനേക്കാൾ കൂടുതൽ പോയിന്റ് അർഹിക്കുന്നുണ്ട് എന്ന് ഹൈദരാബാദ് പരിശീലകൻ

Img 20201220 213226
Credit: Twitter

നാളെ ഐ എസ് എല്ലിൽ നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ് സിയുമാണ് ഏറ്റുമുട്ടുന്നത്. കേരള ബ്ലാസ്റ്റേഴ്സ് വളരെ മികച്ച ടീമാണ് എന്നും അവരെ പരാജയപ്പെടുത്തുക എളുപ്പമല്ല എന്നും ഹൈദരാബാദ് പരിശീലകൻ മാനുവൽ മാർക്കസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ഇതിനേക്കാൾ കൂടുതൽ പോയിന്റ് അർഹിക്കുന്നുണ്ട് എന്നും മാർക്കസ് പറഞ്ഞു.

എ ടി കെ മോഹൻ ബഗാന് എതിരെ കേരള ബ്ലാസ്റ്റേഴ്സ് പരാജയം അർഹിച്ചിരുന്നില്ല. അന്ന് അവർ മികച്ച കളി പുറത്തെടുത്തു. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ നേടിയ സമനിലയും മികച്ചതായിരുന്നു. ഹൈദരാബാദ് പരിശീലകൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് മികച്ച സ്ക്വാഡാണ് ഉള്ളത്. വിസെന്റെ മുമ്പ് തനിക്ക് കീഴിൽ കളിച്ച താരമാണ്. അദ്ദേഹത്തിന്റെ മികവ് തനിക്ക് അറിയാം. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വികൂന കഴിഞ്ഞ തവണ ഐലീഗ് നേടിയ കോച്ചാണ്. ഇതൊക്കെ കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടക്കുക എളുപ്പമേ അല്ല എന്ന് ഹൈദരാബാദ് കോച്ച് പറഞ്ഞു.

Previous articleബോക്സിങ് ഡേ ടെസ്റ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറുമായി ഓസ്ട്രേലിയ
Next articleസയ്യിദ് മുസ്താഖ് അലി ട്രോഫിക്കും ധോണി ഇല്ല