സിഡ്നി ടെസ്റ്റ്, ന്യൂസിലാന്റ് ഇന്നിങ്സിന് മികച്ച തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയ ന്യൂസിലൻഡ് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ചു. ഓസ്ട്രേലിയയെ 454 റൺസിന് പുറത്താക്കുയ ശേഷം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്റിന് മികച്ച തുടക്കം തന്നെ ലഭിച്ചു രണ്ടാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 63 റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ് ഉള്ളത്. ഇപ്പോഴും ഓസ്ട്രേലിയക്ക് 391 റൺസ് പിറകിലാണ്. 34 റൺസുമായി ബ്ലണ്ഡലും 26 റൺസുമായി ലതാമുമാണ് ക്രീസിൽ ഉള്ളത്.

നേരത്തെ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 454 റൺസിന് അവസാനിച്ചിരുന്ന്യ്. 5 വിക്കറ്റിന് 410 എന്ന നിലയിൽ നിന്നാണ് ഓസ്ട്രേലിയ 454ന് ഓൾ ഔട്ട് ആകുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയത്. ഓസ്ട്രേലിയയുടെ വാലറ്റത്തെ വേഗം എറിഞ്ഞിടാൻ ന്യൂസിലാൻഡിനായി. ലബുഷാനെ ഇരട്ട സെഞ്ച്വറി ആയിരുന്നു ഓസ്ട്രേലിയക്ക് ഇത്ര വലിയ സ്കോർ നൽകിയത്. 363 പന്തിൽ നിന്ന് 215 റൺസ് എടുത്താണ് ലബുഷാനെ പുറത്തായത്. 19 ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു ലബുഷാനെയുടെ ഇന്നിങ്സ്.

ഇന്ന് 22 റൺസ് എടുത്ത വേഡ്, 19 റൺസ് എടുത്ത ഹെഡ്, 35 റൺസ് എടുത്ത പെയ്ൻ, 22 റൺസ് എടുത്ത സ്റ്റാർക്ക്, 8 റൺസ് എടുത്ത കമ്മിൻസ്, 2 റൺസ് എടുത്ത പാറ്റിൻസൺ എന്നിവരുടെ വിക്കറ്റുകൾ ആൺ ഓസ്ട്രേലിയക്ക് നഷ്ടമായത്. ന്യൂസിലാൻഡിനായി ഗ്രാൻഡ്ഹോമെ, വാഗ്നർ എന്നിവർ മൂന്ന് വിക്കറ്റു വീതം വീഴ്ത്തി.