മാർഷ്യലും ലിംഗാർഡും പരിക്കേറ്റ് പുറത്ത്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എഫ് എ കപ്പ് പോരാട്ടത്തിന് ഇറങ്ങും മുമ്പ് വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫോർവേഡ് മാർഷ്യൽ ഇന്ന് വോൾവ്സിനെതിരെ കളിക്കില്ല. താരം കഴിഞ്ഞ ദിവസം പരിശീലനത്തിന് എത്തി എങ്കിലും 15 മിനുട്ട് കൊണ്ട് തന്നെ കാരിങ്ടൺ വിട്ടു തിരിച്ചുപോയിരുന്നു.

സീസൺ തുടക്കത്തിലും മാർഷ്യലിന് നിരവധി മത്സരങ്ങൾ പരിക്ക് കാരണം നഷ്ടമായിരുന്നു. മാർഷ്യൽ മാത്രമല്ല ലിംഗാർഡും പരിക്ക് കാരണം ഇന്ന് കളിക്കാൻ ഉണ്ടാകില്ല. പോഗ്ബ, മക്ടോമിനെ എന്നിവരെയൊക്കെ പരിക്ക് കാരണം നേരത്തെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടമായിരുന്നു.

Advertisement