ടെർ സ്റ്റേഗൻ കാറ്റലൻ ഡെർബിയിൽ കളിക്കില്ല

- Advertisement -

ഇന്ന് നടക്കുന്ന കാറ്റലൻ ഡെർബിയിൽ ബാഴ്സലോണയ്ക്കായി വല കാക്കാൻ ടെർ സ്റ്റേഗൻ ഉണ്ടാവില്ല. മുട്ടിനേറ്റ പരിക്കാണ് ടെർ സ്റ്റേഗന് പ്രശ്നമായിരിക്കുന്നത്. ഇന്ന് എസ്പാൻയോളിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. അവസാന കുറച്ച് ആഴ്ചകളായി ടെർ സ്റ്റേഗൻ മുട്ടിന്റെ പരിക്ക് കാരണം കഷ്ടപ്പെടുന്നുണ്ട്.

ടെർ സ്റ്റേഗന്റെ അഭാവത്തിൽ നെറ്റോ ആകും ഇന്ന് ബാഴ്സലോണക്കായി ഗ്ലോവ് അണിയുക. ലീഗിൽ നെറ്റോയുടെ ബാഴ്സലോണയ്ക്കായുള്ള അരങ്ങേറ്റം ആകും ഇത്‌ നേരത്തെ ചാമ്പ്യൻസ് ലീഗിൽ ഇന്ററിനെതിരെ നെറ്റോ കളിച്ചിരുന്നു

Advertisement