സൂപ്പര്‍ ലീഗ് പോയിന്റുകളിലുള്ളതിനാൽ അടുത്ത മത്സരം പ്രാധാന്യമുള്ളത് – ബാബര്‍ അസം

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര കൈവിട്ടുവെങ്കിലും അവസാന മത്സരവും പ്രാധാന്യമുള്ളതെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. പരമ്പരയിലെ അവസാന മത്സരം അപ്രസക്തമല്ലെന്നും സൂപ്പര്‍ ലീഗ് പോയിന്റുകളുള്ളതിനാൽ തന്നെ മത്സരം പ്രാധാന്യമുള്ളതാണെന്നും ബാബര്‍ അസം വ്യക്തമാക്കി.
സൗദ് ഷക്കീലിന്റെ ബാറ്റിംഗ് മികച്ചതായിരുന്നുവെന്നും മത്സരത്തിലെ പോസിറ്റീവ് വശം ആയി ഇതിനെ താന്‍ കാണുന്നതെന്നും പാക്കിസ്ഥാന്‍ നായകന്‍ വ്യക്തമാക്കി. തുടക്കത്തിൽ മികച്ച രീതിയിൽ ടീം ബൗള്‍ ചെയ്തുവെങ്കിലും അത് തുടരുവാന്‍ സാധിച്ചില്ലെന്നും ബാറ്റിംഗിൽ ആദ്യ പത്തോവറിലെ മോശം പ്രകടനവും പാര്‍ട്ണര്‍ഷിപ്പുകള്‍ സൃഷ്ടിക്കുവാന്‍ സാധിക്കാത്തതും ടീമിന് വിനയായി എന്ന് പാക് നായകന്‍ പറഞ്ഞു.