ഇറ്റാലിയൻ മതിൽ കിയെല്ലിനി യുവന്റസിൽ പുതിയ കരാർ അംഗീകരിച്ചു

20210711 083942

യുവന്റസ് ക്യാപ്റ്റനായ കിയെല്ലിനി ക്ലബിൽ തുടരും എന്ന് ഉറപ്പായി. വെറ്ററൻ താരം ക്ലബിൽ ഒരു വർഷത്തേക്ക് തുടരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. യൂറോ കപ്പിന് പിന്നാലെ കരാർ ഒപ്പുവെക്കും. നേരത്തെ ക്ലബ് വിടും എന്ന് കരുതപ്പെട്ടിരുന്ന കിയെല്ലിനി അലെഗ്രിയുടെ യുവന്റസിലേക്കുള്ള തിരിച്ചുവരവോടെയാണ് തീരുമാനം മാറ്റിയത്. കിയെല്ലിനിയെ ക്ലബിൽ നിലനിർത്തണം എന്ന് അലെഗ്രി ആവശ്യപ്പെട്ടു.

2022 ജൂൺ വരെയുള്ള കരാർ ആകും താരം ഒപ്പുവെക്കുന്നത്. കഴിഞ്ഞ രണ്ടു സീസണിൽ ഭൂരിഭാഗം മത്സരങ്ങളും പരിക്ക് കാരണം നഷ്ടമായ താരമാണ് കിയെല്ലിനി. എന്നാൽ ഇറ്റലിക്കായി ഇപ്പോൾ നടത്തുന്ന പ്രകടനങ്ങൾ കിയെല്ലിനിയുടെ മികവ് കാണിച്ചു തരുന്നുണ്ട്. 2005 മുതൽ യുവന്റസ് ഡിഫൻസിൽ ഉള്ള താരമാണ് കിയെല്ലിനി. യുവന്റസിനൊപ്പം ഒമ്പതു സീരി എ കിരീടം അദ്ദേഹം നേടിയിട്ടുണ്ട്. ഡ്ർസിങ് റൂമിയിൽ കിയെല്ലിനിയുടെ സാന്നിദ്ധ്യവും യുവന്റസിന് അത്യാവശ്യമാണ്.

Previous articleഹെറ്റ്മ്യര്‍-ബ്രാവോ കൂട്ടുകെട്ട് കളി മാറ്റി മറിച്ചു – ആരോൺ ഫിഞ്ച്
Next articleസൂപ്പര്‍ ലീഗ് പോയിന്റുകളിലുള്ളതിനാൽ അടുത്ത മത്സരം പ്രാധാന്യമുള്ളത് – ബാബര്‍ അസം