കോഹ്ലിയും രോഹിതും ലോകകപ്പിൽ ഇന്ത്യക്കായി ഓപ്പൺ ചെയ്യണം എന്ന് ഗാംഗുലി

Newsroom

Picsart 23 11 13 16 45 27 283
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും നടക്കുന്ന ടി20 ലോകകപ്പിൽ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഇന്ത്യക്കായി ബാറ്റിംഗ് ഓപ്പൺ ചെയ്യണമെന്ന് മുൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഇരുവരും എന്തായാലും ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യ 23 11 13 16 44 49 746

രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും തീർച്ചയായും ലോകകപ്പിന് പോകും. സെലക്ടർമാർ ആണ് ആര് ഓപ്പൺ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്., എന്നാൽ നിങ്ങൾ എന്നോട് വ്യക്തിപരമായി ചോദിച്ചാൽ രോഹിതും വിരാടും ടി20 ലോകകപ്പിൽ ഇന്ത്യക്കായി ഓപ്പൺ ചെയ്യണം എന്ന് ഞാൻ പറയും” ഗാംഗുലി പറഞ്ഞു.

“തീർച്ചയായും, ടി20 ഐ ലോകകപ്പിൽ രോഹിത് ടീമിനെ നയിക്കണം. വിരാട് കോഹ്‌ലിയും ഉണ്ടായിരിക്കണം. വിരാട് കോഹ്‌ലി ഒരു മികച്ച കളിക്കാരനാണ്, 14 മാസത്തെ ടി20 ഇടവേള അദ്ദേഹത്തെ ബാധിക്കില്ല.” ഗാംഗുലി പറഞ്ഞു.