15ാമന്‍ ആരെന്ന് നിശ്ചയമില്ല, ബാക്കി ലോകകപ്പിനുള്ള തന്റെ ടീം ഇങ്ങനെ എന്ന് ഗവാസ്കര്‍

- Advertisement -

ലോകകപ്പിനു ഇന്ത്യയ്ക്കായി ഉറപ്പായും പോകുമെന്ന് താന്‍ വിശ്വസിക്കുന്ന 13 പേരുടെ പട്ടിക പുറത്ത് വിട്ട് സുനില്‍ ഗവാസ്കര്‍. 15 പേരില്‍ 14 പേരുടെ കാര്യത്തില്‍ നിശ്ചമയുണ്ടെങ്കിലും 15ാമന്‍ ആരായിരിക്കുമെന്ന് തനിക്കും വലിയ പിടിയില്ലെന്നാണ് ഇന്ത്യയുടെ മുന്‍ താരത്തിന്റെ അഭിപ്രായം. 13 പേര് തീര്‍ച്ചയായും ഇംഗ്ലണ്ടിലേക്ക് പറക്കുമെന്നാണ് സുനില്‍ ഗവാസ്കര്‍ വിശ്വസിക്കുന്നത്.

ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, അമ്പാട്ടി റായിഡു, എംഎസ് ധോണി, കേധാര്‍ ജാഥവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരാണ് ആ 13 പേര്‍.

രവീന്ദ്ര ജഡേജയ്ക്ക് പകരം രണ്ടാം ഓള്‍റൗണ്ടറായി താന്‍ വിജയ് ശങ്കറെ തിരഞ്ഞെടുക്കുമെന്ന് പറഞ്ഞ ഗവാസ്കര്‍ ഋഷഭ് പന്തിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും കാര്യത്തിലാണ് സംശയത്തിലെന്ന് തോന്നുന്നു. താന്‍ തീര്‍ച്ചയായും ദിനേശ് കാര്‍ത്തിക്കിനെ പന്തിനെക്കാള്‍ അധികം മുന്‍ഗണന കൊടുക്കുമെന്നും ഗവാസ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement