ഇന്ത്യയ്ക്ക് കൂടുതൽ ഇംപാക്ട് താരങ്ങള്‍, കിരീടം അവര്‍ നേടണം – സുനിൽ ഗവാസ്കര്‍

India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കാണ് കൂടുതൽ സാധ്യതയെന്ന് പറഞ്ഞ് സുനിൽ ഗവാസ്കര്‍. ഇരു ടീമിന്റെയും ബാറ്റിംഗിലും ബൗളിംഗിലും കരുത്തരായ ബാറ്റ്സ്മാന്മാരും ബൗളര്‍മാരുമുണ്ടെങ്കിലും ഇന്ത്യന്‍ നിരയിൽ കൂടുതൽ ഇംപാക്ട് താരങ്ങളുണ്ടെന്നും അതിനാൽ തന്നെ അവര്‍ക്കാണ് കൂടുതൽ സാധ്യതയെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

ഇന്ത്യയ്ക്കും ന്യൂസിലാണ്ടിനും തുല്യ സാധ്യതയാണ്. ന്യൂസിലാണ്ട് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് എത്തുന്നത് എന്നാലും താന്‍ വിജയ സാധ്യത കൂടുതൽ കാണുന്നത് ഇന്ത്യയ്ക്കാണെന്ന് പറ‍ഞ്ഞു. അത് കൂടാതെ പരിക്കിന്റെ ഭീഷണിയുമായാണ് ചില സീനിയര്‍ ന്യൂസിലാണ്ട് താരങ്ങളെത്തുന്നതെന്നും ഗവാസ്കര്‍ സൂചിപ്പിച്ചു.

ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയവുമായി എത്തുന്ന ന്യൂസിലാണ്ടിന് മുന്‍തൂക്കമെന്ന് ചിലര്‍ പറയുമെങ്കിലും കടുത്ത പരമ്പര കഴിഞ്ഞെത്തുന്ന താരങ്ങളെന്നാണ് താന്‍ പറയുന്നതെന്ന് ഗവാസ്കര്‍ പറ‍ഞ്ഞു. ഇക്കാര്യം അവരുടെ പ്രകടനത്തെ ബാധിച്ചേക്കാമെന്നാണ് താന്‍ കരുതുന്നതെന്നും സുനിൽ ഗവാസ്കര്‍ കൂട്ടിചേര്‍ത്തു.

Previous articleപൊപ്ലാനികിന്റെ വേതനം നൽകി, കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ ബാൻ നീങ്ങും
Next articleപ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് ക്രിസ്റ്റ്യൻ എറിക്‌സൺ