“ഒലെയുടെ വിശ്വാസം ആണ് തന്നെ ഫോമിൽ എത്തിച്ചത്” – മാർഷ്യൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ആന്റണി മാർഷ്യലിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണായിരുന്നു ഇത്. ഒലെയുടെ കീഴിൽ യുണൈറ്റഡിന്റെ പ്രധാന സ്ട്രൈക്കർ ആയി മാറിയ മാർഷ്യൽ ഈ സീസണിൽ 23 ഗോളുകളുമായി ക്ലബിന്റെ ടോപ് സ്കോറർ ആയിരുന്നു. എന്നാൽ തനിക്ക് ഈ സീസണിൽ ഏറ്റവും മികച്ചതായി മാറാനുല്ല കാരണം പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ ആണെന്ന് മാർഷ്യൽ പറഞ്ഞു.

ഇതിനു മുമ്പ് ഉള്ള സീസണുകളിൽ ഒന്നും താൻ സ്ഥിരമായി സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടായിരുന്നില്ല. എപ്പോൾ കളിക്കും എന്നോ എപ്പോൾ പുറത്തിരിക്കുമോ എന്ന് അറിയില്ലായിരുന്നു. എന്നാൽ ഒലെയുടെ കീഴിൽ സ്ഥിരമായി അവസരങ്ങൾ ലഭിച്ചു. ഇത് തന്റെ ആത്മവിശ്വാസം വർധിപ്പിച്ചു എന്നും മാർഷ്യൽ പറഞ്ഞു. പരിശീലകന് തന്നിലുള്ള വിശ്വാസത്തിന് നന്ദി പ്രകടിപ്പിക്കേണ്ടത് കൊണ്ട് തന്റെ പരമാവധി മികച്ച പ്രകടനം ഗ്രൗണ്ടിൽ കാഴ്ചവെക്കുന്നുണ്ട് എന്നും മാർഷ്യൽ പറഞ്ഞു.

Advertisement