സുദീപ് ത്യാഗി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Sudeeptyagi
- Advertisement -

മുന്‍ ഇന്ത്യന്‍ താരവും ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദ്രാബാദ് എന്നിവര്‍ക്കായി കളിച്ചിട്ടുള്ള സുദീപ് ത്യാഗി ക്രിക്കറ്റിന്റെ മുഴുവന്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 33 വയസ്സുള്ള താരം ഇന്ത്യയ്ക്കായി നാല് ഏകദിനങ്ങളിലും ഒരു ടി20 മത്സരത്തിലും കളിച്ചിട്ടുണ്ട്.

14 ഐപിഎല്‍ മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. 2009, 2010 സീസണുകളിലാണ് താരം ഐപിഎലില്‍ കളിച്ചിട്ടുള്ളത്. 2009ല്‍ ശ്രീലങ്കയ്ക്കെതിരെ മൊഹാലിയില്‍ ടി20 അരങ്ങേറ്റം നടത്തിയ താരം ശ്രീലങ്കയ്ക്കെതിരെയാണ് ഏകദിന അരങ്ങേറ്റവും നടത്തിയത്. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഏകദിന വിക്കറ്റാണ് താരം നേടിയിട്ടുള്ളത്.

Advertisement