പാക്കിസ്ഥാന്‍ വനിത ടീമിലെ മൂന്ന് അംഗങ്ങള്‍ക്ക് കോവിഡ്

Pakistanwomen

പാക്കിസ്ഥാന്‍ വനിത ടീമിലെ മൂന്ന് അംഗങ്ങള്‍ക്ക് കോവിഡെന്ന് അറിയിച്ച് പിസിബി മീഡിയ റിലീസ്. വിന്‍ഡീസിനെതിരെ ഏകദിന പരമ്പരയ്ക്ക് മുമ്പ് ടീം ക്യാമ്പിനായി കറാച്ചിയിലെ ഹനീഫ് മുഹമ്മദ് ഹൈ പെര്‍ഫോര്‍മന്‍സ് കേന്ദ്രത്തിലെത്തിയ സംഘത്തിലെ മൂന്ന് പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.

നവംബര്‍ 6 വരെ ഈ മൂന്ന് താരങ്ങളെ ക്വാറന്റീന് വിധേയരാക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. ബാക്കി താരങ്ങളും പ്രൊട്ടോക്കോള്‍ അനുസരിച്ച് ഐസൊലേഷനിലേക്ക് നീങ്ങും. ഇവരുടെ പരിശോധനകള്‍ ഒന്നിടവിട്ട ദിവസങ്ങളിൽ നടത്തും. നവംബര്‍ 2 വരെയാണ് ഇവരുടെ ഐസൊലേഷന്‍.

താരങ്ങളാരാണെന്ന് പാക്കിസ്ഥാന്‍ ബോര്‍ഡ് പുറത്ത് വിട്ടിട്ടില്ല. നവംബര്‍ 8, 11, 14 തീയ്യതികളിൽ കറാച്ചിയിലെ ദേശീയ സ്റ്റേഡിയത്തിലാണ് വെസ്റ്റിന്‍ഡീസുമായുള്ള പാക്കിസ്ഥാന്റെ മൂന്ന് ഏകദിന മത്സരങ്ങള്‍.

Previous articleമുട്ടുകുത്താം, ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കണം, മാപ്പപേക്ഷയുമായി ക്വിന്റൺ ഡി കോക്ക്
Next articleകോച്ച് സ്റ്റുവര്‍ട് ലോ മിഡിൽസെക്സിനോട് വിട പറയുന്നു