സ്റ്റോക്സ് ഇംഗ്ലണ്ട് ക്യാപ്റ്റനായി മടങ്ങിയെത്തും, പാക്കിസ്ഥാനെതിരെ പുതിയ സ്ക്വാഡിനെ പ്രഖ്യാപിക്കാനൊരു ഇംഗ്ലണ്ട് ബോര്‍ഡ്

പാക്കിസ്ഥാനെതിരെയുള്ള പരമ്പരയ്ക്ക് മുമ്പ് ടീമിലെ ഏഴ് അംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ടീമിൽ ഒട്ടനവധി മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ബെന്‍ സ്റ്റോക്സിന്റെ നേതൃത്വത്തിലുള്ള പുതുക്കിയ സ്ക്വാഡിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

ഇപ്പോള്‍ 14 മാസത്തോളമായി നിയന്ത്രിതമായ സാഹചര്യങ്ങളിൽ ക്രിക്കറ്റ് കളിക്കാനായി കഴിയുന്ന താരങ്ങളുടെയും മാനേജ്മെന്റ് സ്റ്റാഫിന്റെയും നല്ലതിന് വേണ്ടി പെട്ടെന്നൊരു പുതിയ സ്ക്വാഡിനെ പാക്കിസ്ഥാനെതിരെ ഒരുക്കുവാനാണ് ശ്രമമെന്നും ഇസിബി സിഇഒ ടോം ഹാരിസൺ വ്യക്തമാക്കി.

ഈ വാര്‍ത്ത കൗണ്ടി മത്സരങ്ങളെയും മറ്റും എത്തരത്തിൽ ബാധിക്കുമെന്നതും പരിശോധിച്ച ശേഷം ഇംഗ്ലണ്ട് ബോര്‍ഡ് വിലയിരുത്തുമെന്നും ഹാരിസൺ സൂചിപ്പിച്ചു.

Previous articleഇംഗ്ലണ്ടിന്റെ മൂന്ന് താരങ്ങള്‍ക്ക് കോവിഡ്, സ്ക്വാഡിൽ ഏഴ് കോവിഡ് കേസുകള്‍
Next articleഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ ലില്ലെയ്ക്ക് പുതിയ പരിശീലകൻ