ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ ലില്ലെയ്ക്ക് പുതിയ പരിശീലകൻ

20210706 132726

ഫ്രഞ്ച് ചാമ്പ്യൻമാരായ ലില്ലെ പുതിയ പരിശീലകനെ നിയമിച്ചു. ബോർഡക്സിന്റെയും ഗ്വിംഗാമ്പിന്റെയും മുൻ കോച്ചായ ജോസെലിൻ ഗൊർവെനെചിനെ ആണ് പുതിയ ഹെഡ് കോച്ചായി ലില്ലെ എത്തിച്ചിരിക്കുന്നത്. ലിഗ് 1 കിരീടം നേടിയതിന് പിന്നാലെ ലില്ലെയുടെ കോച്ചായിരുന്ന ക്രിസോഫ് ഗാൽറ്റിയർ ക്ലബ് വിട്ടിരുന്നു. 2019 മുതൽ പരിശീലക പദവിയിൽ ഇല്ലാതിരുന്ന ആളാണ് ഗൊർവനെച്.

അദ്ദേഹം പ്രീസീസണായി ടീമിനൊപ്പം ചേർന്നു. അവസാന രണ്ട് വർഷം ടിവി പണ്ഡിറ്റായി ചിലവഴിച്ച ഗൊർവനെചിന്റെ നിയമനത്തിൽ ആരാധകർ അത്ര സന്തോഷവന്മാരല്ല. പണ്ട് ഗുയിങാമ്പിന് പ്രൊമോഷം നേടിക്കൊടുക്കാനും ഫ്രഞ്ച് കപ്പ് നേടിക്കൊടുക്കാനും ആയിട്ടുണ്ട് എങ്കിലും അതിനു ശേഷമുള്ള ഗൊർവമെചിന്റെ റെക്കോർഡ് അത്ര നല്ലതല്ല.

തിയാഗോ മൊട്ട, ലോറന്റ് ബ്ലാങ്ക്, പാട്രിക് വിയേര, ലൂസിയൻ ഫാവ്രെ എന്നിവരെയെല്ലാം പരിശീലകനായി എത്തിക്കാൻ ലില്ലെ ശ്രമിച്ചിരുന്നു. മുമ്പ നാന്റസ്, മാർസെയിൽ, റെന്നസ് എന്നീ ക്ലബുകളുടെ മിഡ്ഫീൽഡറായി തിളങ്ങിയിട്ടുള്ള ആളആണ് ഗൊർവെനെച്ച്.

Previous articleസ്റ്റോക്സ് ഇംഗ്ലണ്ട് ക്യാപ്റ്റനായി മടങ്ങിയെത്തും, പാക്കിസ്ഥാനെതിരെ പുതിയ സ്ക്വാഡിനെ പ്രഖ്യാപിക്കാനൊരു ഇംഗ്ലണ്ട് ബോര്‍ഡ്
Next articleഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ കപ്പിനായുള്ള വേദികൾ തീരുമാനമായി