ഇന്ന് ഓസ്ട്രേലിയ ജോണി ബെയർസ്റ്റോയെ പിറത്താക്കിയ രീതിയെ വിമർശിച്ച് ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഇത് സ്പിരിറ്റ് ഓഫ് ഗെയിമിന് ചേർന്നതല്ല എന്നും ഇത്തരത്തിൽ ഒരു മത്സരവും തനിക്ക് ജയിക്കണ്ട എന്നും ബെൻ സ്റ്റോക്സ് പറഞ്ഞു.
ലോർഡ്‌സിലെ രണ്ടാം ആഷസ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷനിക് ആയിരുന്നു വിവാദമായ ഔട്ട് ഉണ്ടായത്. ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പർ അലക്‌സ് കാരിയുടെ ബെയർസ്റ്റോ റണ്ണൗട്ടാക്കുക അയിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിന്റെ 52-ാം ഓവറിനിടെയാണ് സംഭവം നടന്നത്.
പന്ത് ലീവ് ചെയ്ത ബെയർസ്റ്റോ പന്ത് ഡെഡ് ആയി എന്ന നിഗമനത്തിൽ ക്രീസിന് പുറത്തേക്ക് നടക്കുക ആയിരുന്നു. ഈ സമയത്ത് കാരി ബെയർസ്റ്റോയെ റൺ ഔട്ട് ആക്കുക ആയിരുന്നു. ഈ വിക്കറ്റ് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയുമായി. താൻ അത്തരത്തിൽ ഒരു കളി ജയിക്കാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും സ്റ്റോക്സ് മത്സര ശേഷം പറഞ്ഞു.
“അത്ഔട്ടാണെന്ന വസ്തുത ഞാൻ തർക്കിക്കുന്നില്ല. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം ഇത് മാച്ച് വിന്നിംഗ് നിമിഷമായിരുന്നു. എന്നാൽ ആ രീതിയിൽ ഒരു ഗെയിം ജയിക്കണമോ? എന്റെ ഉത്തരം ഇല്ല എന്നതാണ്. നമ്മൾ മുന്നോട്ട് പോകേണ്ടതുണ്ട്,” സ്റ്റോക്സ് പറഞ്ഞു. താൻ ആയിരുന്നു എങ്കിൽ ആ അപ്പീൽ പിൻവലിക്കുമായിരുന്നു എന്നും സ്റ്റോക്സ് പറഞ്ഞു.
പരമ്പരയിൽ 0-2ന് പിന്നിലായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും മൂന്നാം ടെസ്റ്റിൽ ജൂലൈ 6ന് ലീഡ്‌സിൽ ഏറ്റുമുട്ടും.