അന്താരാഷ്ട്ര ക്രിക്കറ്റിൽ 14k റൺസുമായി സ്റ്റീവ് സ്മിത്ത്, ഈ നേട്ടം വേഗത്തിൽ സ്വന്തമാക്കുന്ന ഓസ്ട്രേലിയന്‍ താരം

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ശതകം നഷ്ടമായെങ്കിലും 94 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന് ഒരു വലിയ നേട്ടം സ്വന്തമാക്കാനായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 14000 റൺസ് തികയ്ക്കുന്ന താരമായി സ്മിത്ത് മാറിയപ്പോള്‍ ഈ നേട്ടത്തിലേക്ക് വേഗത്തിലെത്തുന്ന ഓസ്ട്രേലിയയ്ക്കക്കാരനാകുവാന്‍ സ്മിത്തിന് സാധിച്ചു.

49.46 എന്ന ശരാശരിയിലാണ് സ്മിത്ത് ഈ റൺസ് നേടിയിട്ടുള്ളത്. 14065 റൺസാണ് സ്മിത്ത് ഇന്നത്തെ ഇന്നിംഗ്സിന് ശേഷം നേടിയിട്ടുള്ളത്. 27368 റൺസ് നേടിയ റിക്കി പോണ്ടിംഗ് ആണ് പട്ടികയിലെ ഒന്നാമന്‍.

സ്റ്റീവ് വോ(18496), അലന്‍ ബോര്‍ഡര്‍(17698), മൈക്കൽ ക്ലാര്‍ക്ക്(17112), ഡേവിഡ് വാര്‍ണര്‍(16612), മൈക്കൽ വോ(16529), ആഡം ഗിൽക്രിസ്റ്റ്(15437), മാത്യു ഹെയ്ഡന്‍(15064) എന്നിവരാണ് സ്മിത്തിന് മുന്നിലുള്ള ഓസ്ട്രേലിയന്‍ താരങ്ങള്‍.