കഴിഞ്ഞ ആറ് വര്‍ഷത്തിലെ തന്റെ ഏറ്റവും മികച്ച ഫോമില്‍ – സ്റ്റീവന്‍ സ്മിത്ത്

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ പുറത്താകാതെ 80 റൺസ് നേടിയ ഓസ്ട്രേലിയന്‍ താര സ്റ്റീവ് സ്മിത്ത് താന്‍ തന്റെ ആറ് വര്‍ഷത്തെ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നതെന്ന് പറഞ്ഞു. മത്സരശേഷം പ്രതികരിക്കുകയായിരുന്നു താരം. തന്റെ പ്രകടനത്തിൽ ഏറെ സന്തോഷം തോന്നുന്നുവെന്നും തനിക്ക് ഇത് പോലെ ഇക്കഴിഞ്ഞ ആറ് വര്‍ഷങ്ങളിൽ തോന്നിയിട്ടില്ല എന്നതാണ് സത്യം എന്നും താരം കൂട്ടിചേര്‍ത്തു.

ടി20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കായി ഒരു മത്സരത്തിൽ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. അടുത്തിടെയായി മോശം ഫോമിലൂടെ കടന്ന് പോകുകയായിരുന്നു സ്റ്റീവന്‍ സ്മിത്ത്. താന്‍ തന്റെ ടെക്നിക്കിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ 6-12 മാസമായി അതിനായി പ്രയത്നിക്കുകയാണെന്നും താരം വ്യക്തമാക്കി.