മൂന്നാം മത്സരത്തില്‍ സ്റ്റീവന്‍ സ്മിത്ത് കളിക്കുമെന്ന് ഉറപ്പിച്ച് പറയാനാകില്ല – ജസ്റ്റിന്‍ ലാംഗര്‍

Sports Correspondent

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത് കളിക്കുന്നത് ഉറപ്പിച്ച് പറയാകുന്ന കാര്യമല്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. കഴിഞ്ഞ ദിവസം സ്മിത്ത് കളിക്കുമെന്ന് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ നെറ്റ്സിലെ പ്രകടനത്തിന് ശേഷമാണ് ഈ കാര്യം ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കിയത്.

സ്മിത്ത് കഴിഞ്ഞ് ദിവസം നടന്ന നെറ്റ്സില്‍ അത്ര മികച്ച പ്രകടനം അല്ല പുറത്തെടുത്തതെന്നാണ് ലാംഗര്‍ പറഞ്ഞത്. ആദ്യ ഏകദിനത്തിന് മുമ്പ് തലയ്ക്ക് പരിക്കേറ്റ സ്മിത്ത് പിന്നീട് രണ്ട് കണ്‍കഷന്‍ ടെസ്റ്റുകള്‍ പാസ്സാകുകയായിരുന്നു. സത്യസന്ധമായി അഭിപ്രായപ്പെടുകയാണെങ്കില്‍ സ്മിത്ത് ഇതുവരെ തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് ആയിട്ടില്ലെന്നാണ് ലാംഗര്‍ വ്യക്തമാക്കിയത്.

24 മണിക്കൂര്‍ മുമ്പ് ഈ വിഷയത്തില്‍ തനിക്കുണ്ടായിരുന്ന ആത്മവിശ്വാസം തനിക്കിപ്പോളില്ലെന്നും ജസ്റ്റിന്‍ ലാംഗര്‍ വ്യകതമാക്കി.