സുരേഷ് റെയ്നയുടെ അഭാവം ചെന്നൈക്ക് കടുത്ത വെല്ലുവിളി: ഡീൻ ജോൺസ്

- Advertisement -

ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്നയുടെ അഭാവം ചെന്നൈ സൂപ്പർ കിങ്സിന് കടുത്ത വെല്ലുവിളി സൃഷ്ട്ടിക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഡീൻ ജോൺസ്. സുരേഷ് റെയ്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത 5 താരങ്ങളുടെ പട്ടികയിൽ ഉള്ള താരമാണെന്നും ഡീൻ ജോൺസ് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ചെന്നൈ സൂപ്പർ കിങ്സിന്റെ കൂടെ യു.എ.ഇയിലെത്തിയ സുരേഷ് റെയ്ന ഇന്ത്യയിലേക്ക് തന്നെ തിരിച്ചു പോയിരുന്നു.

സുരേഷ് റെയ്ന സ്പിന്നിനെ മികച്ച രീതിയിൽ കളിക്കുന്ന താരമാണെന്നും ഇടം കയ്യൻ താരമാണെന്നും ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ കൂടുതൽ ബാറ്റ്സ്മാൻമാറും വലം കയ്യന്മാർ ആണെന്നും ഡീൻ ജോൺസ് പറഞ്ഞു. ലെഗ് സ്പിന്നർമാരെ നേരിടാൻ മികച്ച രീതിയിൽ റൺസ് കണ്ടെത്താൻ കഴിയുന്ന ഇടം കയ്യന്മാരെ ചെന്നൈ സൂപ്പർ കിങ്സിന് വേണമെന്നും ഡീൻ ജോൺസ് കൂട്ടിച്ചേർത്തു. റെയ്നയും ഹർഭജൻ സിങ്ങും ടീമിൽ നിന്ന് വിട്ടു നിന്നതും ധോണിയും ഷെയിൻ വാട്സണും ഒരുപാട് കാലമായി കാളികാത്തതും ചെന്നൈക്ക് വെല്ലുവിളിയാണെന്നും എങ്ങനെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ ഒരുമിപ്പിച്ച് കൊണ്ടുപോവും എന്നത് ധോണിയുടെയും സ്റ്റീഫൻ ഫ്ലെമിങ്ങിന്റെയും കയ്യിലാണെന്നും ജോൺസ് പറഞ്ഞു.

Advertisement