കൺകഷൻ ടെസ്റ്റ് പാസ്സായി, സ്റ്റീവ് സ്മിത്ത് രണ്ടാം ഏകദിനത്തിൽ കളിക്കും

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ പുറത്തിരുന്ന സ്റ്റീവ് സ്മിത്ത് രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയൻ ടീമിന് വേണ്ടി ഇറങ്ങും. താരത്തിന് നടത്തിയ രണ്ടാം കൺകഷൻ ടെസ്റ്റിൽ ജയിച്ചതോടെയാണ് സ്റ്റീവ് സ്മിത്ത് രണ്ടാം ഏകദിനത്തിൽ കളിക്കുന്ന കാര്യം തീരുമാനമായത്. നേരത്തെ പരിശീലനത്തിനിടെ തലക്ക് പന്ത് കൊണ്ടതിനെ തുടർന്നാണ് താരത്തെ ആദ്യ ഏകദിനത്തിൽ നിന്ന് പുറത്തിരുത്തിയത്. കഴിഞ്ഞ ദിവസം നടന്ന ഒന്നാം ഏകദിന മത്സരത്തിൽ സ്റ്റീവ് സ്മിത്തിന് പകരക്കാരനായി മർകസ് സ്റ്റോയ്‌നിസ് ആണ് ഇറങ്ങിയത്.

തുടർന്ന് ഇന്നലെ താരത്തിന് ആദ്യ കൺകഷൻ ടെസ്റ്റ് നടത്തിയിരുന്നു. തുടർന്ന് ഇന്ന് നടന്ന രണ്ടാം കൺകഷൻ ടെസ്റ്റും ജയിച്ചതോടെയാണ് താരം നാളെ ആരംഭിക്കുന്ന രണ്ടാം ഏകദിന മത്സരത്തിൽ കളിക്കുമെന്ന് സൂചന നൽകിയത്. ആദ്യ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 19 റൺസിന് ജയിച്ച് ഓസ്ട്രേലിയ പരമ്പരയിൽ മുൻപിലാണ്.

Previous articleനായകനായി വില്ല്യൻ!! ഹാട്രിക്ക് അസിസ്റ്റ്, ആഴ്സണലിന് സ്വപ്ന തുടക്കം
Next articleമുറിച് ഇനി ലാസിയോക്ക് വേണ്ടി ഗോളടിക്കും