വിലക്ക് കഴിഞ്ഞു, സ്റ്റീവ് സ്മിത്തിന് ഇനി ക്യാപ്റ്റനാവാം

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്നതിൽ നിന്ന് വിലക്ക് നേരിട്ടിരുന്ന ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന്റെ വിലക്ക് അവസാനിച്ചു. പന്ത് ചുരണ്ടൽ വിവാദ സമയത്ത് ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിന് രണ്ട് വർഷത്തേക്കാണ് ക്യാപ്റ്റൻസിയിൽ നിന്ന് അന്ന് വിലക്കേർപ്പെടുത്തിയിരുന്നത്. കൂടാതെ ക്രിക്കറ്റിൽ നിന്ന് ഒരു വർഷത്തെ വിലക്കും അന്ന് ഏർപ്പെടുത്തിയിരുന്നു. വിലക്ക് അവസാനിച്ചതോടെ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സ്റ്റീവ് സ്മിത്തിന് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനാവാം. സ്റ്റീവ് സ്മിത്തിന്റെ അഭാവത്തിൽ ടെസ്റ്റിൽ ടിം പെയ്‌നും ഏകദിനത്തിൽ ആരോൺ ഫിഞ്ചുമായിരുന്നു ഓസ്ട്രേലിയയെ നയിച്ചത്.

പന്ത് ചുരണ്ടാൽ വിവാദത്തെ തുടർന്ന് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ക്രിക്കറ്റിൽ നിന്ന് ഒരു വർഷത്തെ വിലക്കാണ് ഏർപ്പെടുത്തിയിരുന്നത്. കൂടാതെ മറ്റൊരു ഓസ്‌ട്രേലിയൻ താരമായ കാമറൂൺ ബാൻക്രോഫ്റ്റിന് 9 മാസമത്തെ വിലക്കുമാണ് അന്ന് ലഭിച്ചത്. ഡേവിഡ് വാർണർക്ക് ആജീവനാന്തം ക്യാപ്റ്റനാവുന്നതിൽ നിന്ന് വിലക്കും അന്ന് നൽകിയിരുന്നു. കൂടാതെ ഓസ്‌ട്രേലിയൻ ടീമിന്റെ പരിശീലകനായിരുന്ന ലെഹ്മാനും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ സി.ഇ.ഓയായിരുന്ന ജെയിംസ് സതെർലാൻഡിനും സ്ഥാനം നഷ്ടമായിരുന്നു.

Previous articleശമ്പളം കുറക്കാൻ സമ്മതമറിയിച്ച് റൊണാൾഡോയും യുവന്റസ് താരങ്ങളും
Next articleസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍, അടഞ്ഞ സ്റ്റേഡയത്തില്‍ കളി നടത്തുവാനുള്ള സാധ്യതകള്‍ തേടി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്