ശമ്പളം കുറക്കാൻ സമ്മതമറിയിച്ച് റൊണാൾഡോയും യുവന്റസ് താരങ്ങളും

Photo:Twitter/@juventusfcen
- Advertisement -

ഇറ്റലിയിൽ കൊറോണ വൈറസ് ബാധ പടർന്നതോടെ ഫുട്ബോൾ മത്സരങ്ങൾ നിർത്തിവെച്ചതിന് പിന്നാലെ തങ്ങളുടെ ശമ്പളം കുറക്കാൻ സമ്മതമറിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയും മറ്റു യുവന്റസ് താരങ്ങളും. ഇറ്റലിയിൽ ഫുട്ബോൾ മത്സരങ്ങൾ നിർത്തിവെച്ചതോടെ വരുമാനത്തിൽ വമ്പൻ ഇടിവ് വന്ന യുവന്റസിന് താരങ്ങൾ ശമ്പളം കുറച്ചത് ആശ്വാസമാകും. മാർച്ച് മുതൽ ജൂൺ മാസം വരെയുള്ള ശമ്പളത്തിലാണ് താരങ്ങൾ കുറവ് വരുത്താൻ സമ്മതിച്ചത്. ശമ്പളം കുറച്ചത് പ്രകാരം 11 മില്യൺ ഡോളറാണ് റൊണാൾഡോയുടെ ശമ്പളത്തിൽ നിന്ന് കുറയുക.

താരങ്ങൾ ശമ്പളം വെട്ടിക്കുറച്ചത് മൂലം ക്ലബിന് ഏകദേശം 100 മില്യൺ ഡോളറിന്റെ ബാധ്യത കുറയും. കൊറോണ വൈറസ് ബാധ മൂലം മത്സരങ്ങൾ നടക്കാതിരുന്നതോടെ ക്ലബിന് ടിക്കറ്റിൽ നിന്നും മത്സരം ദിവസം ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഒന്നും ലഭിച്ചിരുന്നില്ല. ഇത് ക്ലബ്ബിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഘട്ടത്തിലാണ് താരങ്ങൾ ശമ്പളം കുറക്കാൻ സമ്മതിച്ചത്. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച സ്ഥലമാണ് ഇറ്റലി.

Advertisement