സ്മിത്തിന് അലന്‍ ബോര്‍ഡര്‍ മെഡല്‍

സ്റ്റീവ് സ്മിത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍ മെഡല്‍. ബെത്ത് മൂണിയ്ക്ക് ബെലിന്‍ഡ് ക്ലാര്‍ക്ക് അവാര്‍ഡ് ലഭിച്ചു. പാറ്റ് കമ്മിന്‍സിനെ പിന്തള്ളിയാണ് സ്മിത്തിന്റെ നേട്ടം. 126 വോട്ടുകള്‍ സ്മിത്തിന് ലഭിച്ചപ്പോള്‍ പാറ്റ് കമ്മിന്‍സിന് 114 വോട്ടാണ് ലഭിച്ചത്. ഓസ്ട്രേലിയന്‍ പരിമിത ഓവര്‍ നായകന്‍ ആരോണ്‍ ഫിഞ്ച് 97 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തി.

ഇത് സ്മിത്തിന്റെ മൂന്നാമത്തെ അലന്‍ ബോര്‍ഡര്‍ മെഡല്‍ ആണ്. റിക്കി പോണ്ടിംഗിനും മൈക്കല്‍ ക്ലാര്‍ക്കിനും ഈ മെഡല്‍ നാല് തവണ കിട്ടിയിരുന്നു. ഈ വര്‍ഷത്തെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഏകദിന താരമായും തിരഞ്ഞെടുക്കപ്പെട്ടത് സ്റ്റീവ് സ്മിത്തായിരുന്നു.

പാറ്റ് കമ്മിന്‍സ് ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ടെസ്റ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടു. ആഷ്ടണ്‍ അഗര്‍ ടി20 താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Previous articleആഴ്സണലിനെ കീഴടക്കി ആസ്റ്റൺ വില്ല
Next articleമാന്ത്രിക ചുവടുകളുമായി മൻവീർ സിഗ്, എ ടി കെയ്ക്ക് വൻ വിജയം