ശമ്പളം കുറയ്ക്കാൻ സമ്മതിച്ച് ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ്

- Advertisement -

കൊറോണ കാരണം ബ്രിട്ടൺ വിഷമിക്കുന്ന ഘട്ടത്തിൽ തന്റെ ശമ്പളം കുറയ്ക്കായി ഇംഗ്ലീഷ് ഫുട്ബോൾ ടീമിന്റെ പരിശീലകനായ സൗത്ത്ഗേറ്റ് സമ്മതിച്ചു. കൊറൊണ ഭീതി ഒഴിയുന്നതു വരെ തന്റെ ശമ്പളത്തിന്റെ 30 ശതമാനം കുറയ്ക്കാനാണ് സൗത്ത്ഗേറ്റ് സമ്മതിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് ഫുട്ബോൾ പരിശീലകരിൽ ബൗണ്മതിന്റെ പരിശീലകൻ എഡി ഹൊവെ മാത്രമാണ് ഇതുവരെ ശമ്പളം കുറയ്ക്കാൻ തയ്യാറായത്.

പ്രീമിയർ ലീഗിലെ താരങ്ങൾ എല്ലാം ശമ്പളം കുറയ്ക്കണം എന്ന് ബ്രിട്ടൺ ഗവണ്മെന്റും ഇംഗ്ലീഷ് പ്രീമിയർ ലീഗും ആവശ്യപ്പെട്ടിട്ടുണ്ട് എങ്കിലും അത്ല് ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല

Advertisement