റാവല്‍പിണ്ടി ടെസ്റ്റും ആവേശകരമായ അന്ത്യത്തിലേക്ക്, ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം

Aidenmarkram
- Advertisement -

370 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക റാവല്‍പിണ്ടി ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ 127/1 എന്ന നിലയില്‍. ഡീന്‍ എല്‍ഗാറിനെ(17) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പിന്നീട് കൂടുതല്‍ നഷ്ടമില്ലാതെ നാലാം ദിവസം അവസാനിപ്പിക്കുവാന്‍ ദക്ഷിണാഫ്രിക്കയെ എയ്ഡന്‍ മാര്‍ക്രവും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും സഹായിക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ 94 റണ്‍സാണ് ഇവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി കൂട്ടിചേര്‍ത്തത്. മാര്‍ക്രം 59 റണ്‍സും റാസ്സി 48 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. അവസാന ദിവസം വിജയത്തിനായി 9 വിക്കറ്റ് അവശേഷിക്കവെ 243 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടേണ്ടത്.

ഡീന്‍ എല്‍ഗാറിന്റെ വിക്കറ്റ് ഷഹീന്‍ അഫ്രീദിയാണ് നേടിയത്.

Advertisement