ടീമിനൊപ്പം തിരികെ എത്തി, സ്റ്റാര്‍ക്ക് ആദ്യ ടെസ്റ്റില്‍ കളിക്കുവാന്‍ സാധ്യത

ഇന്ത്യയ്ക്കെതിരെ അഡിലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കുമെന്ന് സൂചന. താരം ടി20 പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞ ടീമില്‍ നിന്ന് പിന്മാറി കുടുംബത്തോടൊപ്പം ചെലവഴിയ്ക്കുകയായിരുന്നു. കുടുംബത്തിലെ ആരോഗ്യ പ്രശ്നം കാരണം ആണ് താരം ഒരു ബ്രേക്ക് എടുത്തത്. താരം എന്ന് മടങ്ങി വരുമെന്ന് നേരത്തെ വ്യക്തതയില്ലായിരുന്നുവെങ്കിലും ഇപ്പോള്‍ താരം തിരികെ ടീമിലെത്തിയതോടെ താരത്തെ ആദ്യ ടെസ്റ്റിനായി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ഏഴ് ഡേ-നൈറ്റ് ടെസ്റ്റില്‍ കളിച്ചിട്ടുള്ള സ്റ്റാര്‍ക്കിന് മികച്ച പ്രകടനം ഇവയില്‍ കാഴ്ചവയ്ക്കാനായിട്ടുണ്ട്. താരം 42 വിക്കറ്റാണ് ഈ ഏഴ് ടെസ്റ്റില്‍ നിന്ന് നേടിയിട്ടുള്ളത്.