സ്റ്റാര്‍ക്കിന് മുന്നിൽ മുട്ടിടിച്ച് ഇംഗ്ലണ്ട്, 72 റൺസ് വിജയവുമായി ഓസ്ട്രേലിയ

രണ്ടാം ഏകദിനത്തിലും തകര്‍പ്പന്‍ വിജയം നേടി ഓസ്ട്രേലിയ. ഇംഗ്ലണ്ടിന് മുന്നിൽ 281 റൺസ് വിജയ ലക്ഷ്യം വെച്ച ശേഷം 38.5 ഓവറിൽ ഇംഗ്ലണ്ടിനെ 208 റൺസിന് എറിഞ്ഞിട്ടാണ് ഓസ്ട്രേലിയ വിജയം കൈവരിച്ചത്. 72 റൺസ് വിജയം ആണ് ഓസ്ട്രേലിയ ഇന്ന് കരസ്ഥമാക്കിയത്.

മിച്ചൽ സ്റ്റാര്‍ക്ക് നാല് വിക്കറ്റും ആഡം സംപ മൂന്ന് വിക്കറ്റും നേടിയാണ് ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടുവാന്‍ ഓസ്ട്രേലിയയെ സഹായിച്ചത്. ഇംഗ്ലണ്ട് നിരയിൽ 71 റൺസ് നേടിയ സാം ബില്ലിംഗ്സ് ആണ് ടോപ് സ്കോറര്‍. ജെയിംസ് വിന്‍സ് 60 റൺസും നേടി. മറ്റാര്‍ക്കും തന്നെ റൺസ് കണ്ടെത്താന്‍ സാധിച്ചില്ല.