ഒടുവിൽ വിൽഷെയറിന് ക്ലബ് ആയി, മുൻ ആഴ്‌സണൽ താരം ഡാനിഷ് ക്ലബിൽ

Wasim Akram

മുൻ ആഴ്‌സണൽ താരം ജാക് വിൽഷെയർ ഡാനിഷ് സൂപ്പർ ലീഗ ടീം ആയ ആർഹസ് ജിംന്യാസ്റ്റികിഫോറനിങ്(എ.ജി.എഫ്) ടീമിൽ. പരിക്ക് കാരണം കരിയറിൽ വലിയ തിരിച്ചടികൾ നേരിട്ട ഇംഗ്ലീഷ് താരം കഴിഞ്ഞ കുറെ മാസങ്ങളായി മുൻ ക്ലബ് ആഴ്‌സണലിൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു.

ആഴ്‌സണൽ വിട്ട ശേഷം വെസ്റ്റ് ഹാം, ബോർൺമൗത്ത് ടീമുകളിൽ വിൽഷെയർ കളിച്ചു എങ്കിലും തന്റെ പഴയ മികവിലേക്ക് താരത്തിന് എത്താൻ ആയില്ല. തുടർന്ന് പരിക്കിൽ നിന്നു മടങ്ങിയെത്തിയ താരത്തിന് ആഴ്‌സണൽ പരിശീലനത്തിനും മറ്റുമുള്ള അവസരം ആഴ്‌സണൽ നൽകുക ആയിരുന്നു. 30 കാരനായ മുൻ ഇംഗ്ലീഷ് താരത്തിന് ഡെൻമാർക്കിൽ മികവ് കാണിക്കാൻ ആവുമോ എന്നു കണ്ടറിയാം.