കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് ഉറപ്പിച്ച് ശ്രീലങ്കൻ താരങ്ങൾ

Srilanka
- Advertisement -

ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നതിന് മുമ്പുള്ള പുതിയ കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് ഉറപ്പിച്ച് 28 ശ്രീലങ്കന്‍ താരങ്ങള്‍. ഇന്നലെ അതിനായി ബോര്‍ഡ് താരങ്ങളെ ഹോട്ടൽ താജ് സമുദ്രയിലേക്ക് വിളിച്ചുവെങ്കിലും അവര്‍ കരാറിൽ ഒപ്പിടില്ലെന്ന് ഉറപ്പിച്ച് പറ‍ഞ്ഞു. ടൂറിനില്ലെന്നും കരാര്‍ ഒപ്പുവയ്ക്കുന്ന പ്രശ്നമില്ലെന്നും സ്പോൺസര്‍മാരുടെ ലോഗോയുള്ള ജഴ്സി അണിയില്ലെന്നുമാണ് ലങ്കന്‍ ബോര്‍ഡിനെ അവര്‍ അറിയിച്ചത്.

ലങ്കന്‍ താരങ്ങള്‍ക്ക് വേതനം കുറയ്ക്കുവാന്‍ കാരണം താരങ്ങളുടെ പ്രകടനം മോശമായതിനാലാണെന്നാണ് ലങ്കന്‍ ബോര്‍ഡ് അറിയിച്ചത്. വോളണ്ടറി ഡിക്ലറേഷന്‍ ഫോം ഒപ്പു വെച്ച് താരങ്ങള്‍ ടൂറിന് പോകാമെന്ന് അവസാനം സമ്മതിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം. എന്നാൽ ഇംഗ്ലണ്ടിൽ നിന്ന് തിരിച്ച് വരുമ്പോള്‍ മേല്‍പ്പ‍‍ഞ്ഞ കരാറിലെ പ്രശ്നങ്ങള്‍ നീക്കണമെന്നാണ് ബോര്‍ഡിനോട് താരങ്ങളുടെ ആവശ്യം.

Advertisement