വരാനെയ്ക്ക് പുതിയ കരാർ വാഗ്ദാനവുമായി റയൽ മാഡ്രിഡ്

- Advertisement -

ഫ്രഞ്ച് സെന്റർ ബാക്കായ റാഫേൽ വരാനെ റയൽ മാഡ്രിഡ് വിടും എന്ന അഭ്യൂഹം ഉയരുന്നതിനിടയിൽ താരത്തിന് പുതിയ കരാർ വാഗ്ദാനം ചെയ്തിരിക്കുകയാണ് റയൽ മാഡ്രിഡ്. ഇപ്പോൾ 5 മില്യണോളമാണ് വരാനെയുടെ റയൽ മാഡ്രിഡിലെ വേതനം. അതിനേക്കാൾ മെച്ചപ്പെട്ട കരാറാണ് ക്ലബ് ഇപ്പോൾ മുന്നിൽ വെച്ചിരിക്കുന്നത്. എന്നാൽ വരാനെ ഈ കരാർ സ്വീകരിക്കാൻ സാധ്യതയില്ല. ക്ലബ് ഈ സീസണിൽ വരാനെയെ ക്ലബ് വിടാൻ അനുവദിച്ചില്ല എങ്കിൽ അടുത്ത സീസണിൽ ഫ്രീ ഏജന്റായി താരം ക്ലബ് വിടും.

വരാനയ്ക്ക് വേണ്ടി യൂറോപ്പിലെ വലിയ ക്ലബുകൾ ഇപ്പോൾ രംഗത്ത് ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയുമാണ് മുന്നിൽ ഉള്ളത്. ഇരു ക്ലബുകളും വലിയ ഓഫറുകൾ താരത്തിന് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്പെയിൻ വിടാൻ ആണ് താരം ആഗ്രഹിക്കുന്നത്. തന്റെ 18ആം വയസ്സ് മുതൽ റയൽ മാഡ്രിഡിനൊപ്പം ആണ് വരാനെ ഉള്ളത്‌. റയൽ മാഡ്രിഡിനൊപ്പം നേടാൻ ആകുന്ന എല്ലാ കിരീടങ്ങളും താരം നേടി. റയലിനൊപ്പം 18 കിരീടങ്ങൾ താരം നേടിയിട്ടുണ്ട്.

Advertisement