ബെംഗളൂരുവിൽ ആദ്യ സെഷൻ ശ്രീലങ്കയ്ക്ക് സ്വന്തം, ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം

ബെംഗളൂരു ടെസ്റ്റിൽ ഡിന്നർ ബ്രേക്കിനായി ടീമുകൾ പിരിയുമ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം. മയാംഗിനെ റണ്ണൗട്ട് രൂപത്തിൽ നഷ്ടമായപ്പോള്‍ രോഹിത് ശര്‍മ്മയെ ലസിത് എംബുൽദേനിയ ആണ് പുറത്താക്കിയത്.

47 റൺസ് നേടി ഹനുമ വിഹാരി – വിരാട് കോഹ്‍ലി കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചതെങ്കിലും 31 റൺസ് നേടിയ ഹനുമ വിഹാരിയെ പുറത്താക്കി പ്രവീൺ ജയവിക്രമ ഇന്ത്യയ്ക്ക് മൂന്നാം പ്രഹരം ഏല്പിച്ചു.

Srilanka2

അധികം വൈകാതെ ധനൻജയ ഡി സിൽവ വിരാട് കോഹ്‍ലിയെ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോള്‍ ഇന്ത്യയ്ക്ക് നാലാം വിക്കറ്റും നഷ്ടമായി. 23 റൺസാണ് കോഹ‍്‍ലി നേടിയത്. 29 ഓവറിൽ ഇന്ത്യ 93/4 എന്ന നിലയിലാണ് ടീ ബ്രേക്കിന് പിരിയുമ്പോള്‍. 16 റൺസുമായി ഋഷഭ് പന്തും 1 റൺസ് നേടി ശ്രേയസ്സ് അയ്യരും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.