ശ്രീലങ്കയുടെ ദക്ഷിണാഫ്രിക്കന്‍ ടൂര്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും

Sports Correspondent

ശ്രീലങ്കയുടെ ദക്ഷിണാഫ്രിക്കയുമായുള്ള ടൂര്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് അറിയിച്ച് ഇരു ബോര്‍ഡുകളും. കോവിഡ് സാഹചര്യം പരിഗണിച്ച് ബയോ സുരക്ഷയില്ലെന്ന് പറഞ്ഞ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കന്‍ പര്യടനം പാതി വഴിയില്‍ ഉപേക്ഷിച്ച് പോയ ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണ് ഇത്.

എഫ്ടിപി പ്രകാരമുള്ള ഫിക്സ്ച്ചറുകള്‍ ബഹുമാനിക്കുവാനുള്ള തീരുമാനത്തില്‍ ഇരു ബോര്‍ഡുകളും എത്തുകയായിരുന്നുവെന്നും. ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിന്റെ മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അവലോകനത്തിന് ശേഷമായിരുന്നു ഈ തീരുമാനമെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക തങ്ങളുടെ പത്രക്കുറിപ്പ് അറിയിച്ചു.

ഹെഡ് കോച്ച് മിക്കി ആര്‍തറും ഒരു ഹെല്‍ത്ത് സ്പെഷ്യലിസ്റ്റും ഉടനടി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്ത് ഒരുക്കിയ സൗകര്യങ്ങള്‍ പരിശോധിക്കുമെന്നുമാണ് അറിയുന്നത്.