ഫിറ്റ്നസ് ടെസ്റ്റ് പാസ്സായി, രോഹിത് ശർമ്മ ഉടൻ തന്നെ ഇന്ത്യൻ ടീമിനൊപ്പം ചേരും

- Advertisement -

ഇന്ത്യൻ ടീം ഓപ്പണർ രോഹിത് ശർമ്മ ഉടൻ തന്നെ ഇന്ത്യൻ ടീമിനൊപ്പം ചേരും. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചതോടെയാണ് താരം ഇന്ത്യൻ ടീമിനൊപ്പം ടെസ്റ്റ് മത്സരങ്ങൾക്കായി ചേരുമെന്ന് ഉറപ്പായത്. അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കാവും രോഹിത് ശർമ്മ ഇന്ത്യൻ ടീമിനൊപ്പം ചേരുക. ഡിസംബർ 14ന് താരം ഓസ്ട്രേലിയയിലേക്ക് തിരിക്കും. ഓസ്ട്രേലിയയിൽ എത്തിയതിന് ശേഷം താരം 14 ദിവസം നിർബന്ധിത ക്വറന്റൈൻ പൂർത്തിയാക്കുകയും വേണം.

തുടർന്നാവും താരം ഇന്ത്യൻ ടീമിനൊപ്പം ചേരുക. ജനുവരി 7ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് താരം ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുമെന്നാണ് കരുതപ്പെടുന്നത്. അവസാന മൂന്ന് ടെസ്റ്റുകൾക്ക് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കളിക്കില്ലെന്ന് ഉറപ്പായതോടെ രോഹിത് ശർമ്മ ഇന്ത്യൻ ടീമിനൊപ്പം ചേരുന്നത് ഇന്ത്യൻ പ്രീമിയർ ലീഗിനിടെയാണ് രോഹിത് ശർമ്മക്ക് പരിക്കേറ്റത്. തുടർന്ന് പരിക്ക് മാറി താരം ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടി20 പരമ്പരക്കുള്ള ടീമിൽ രോഹിത് ശർമ്മക്ക് അവസരം ലഭിച്ചിരുന്നില്ല.

Advertisement