പ്രീമിയർ ലീഗിൽ വിജയം തുടരാൻ ആഴ്‌സണലും ലെസ്റ്ററും ഇന്ന് നേർക്കുനേർ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള ആഴ്‌സണലും ലെസ്റ്റർ സിറ്റിയും വിജയം തുടരാൻ ഇന്ന് നേർക്കുനേർ വരും. പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ലയെ തകർത്ത ആഴ്‌സണൽ ലീഗ് കപ്പിൽ ലീഡ്സ് യുണൈറ്റഡിനെയും തോൽപ്പിച്ചു ആണ് ഈ മത്സരത്തിനു എത്തുന്നത്. ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രന്റ്ഫോർഡ് ടീമുകളെ തോൽപ്പിച്ച ലെസ്റ്റർ ലീഗ് കപ്പിൽ പെനാൽട്ടിയിൽ ബ്രൈറ്റനെയും വീഴ്‌ത്തിയാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. അതിനാൽ തന്നെ ഇന്ന് കിങ് പവർ സ്റ്റേഡിയത്തിൽ 5 മണിക്ക് നടക്കുന്ന മത്സരത്തിൽ മികച്ച പോരാട്ടം തന്നെ ഇരു ടീമുകളിൽ നിന്നും പ്രതീക്ഷിക്കാം. ആഴ്‌സണലിന് എതിരെ എന്നും മോശം റെക്കോർഡുകൾ ഉള്ള ലെസ്റ്റർ സമീപകാലത്ത് അവർക്ക് എതിരെ മികച്ച പ്രകടനം ആണ് നടത്തുന്നത്. അതേസമയം ജെയ്മി വാർഡിക്ക് കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ഏറ്റ ചെറിയ പരിക്ക് അവർക്ക് ആശങ്ക നൽകുന്നുണ്ട്. എന്നും ആഴ്‌സണലിന് എതിരെ ഗോൾ കണ്ടതുന്നതിൽ മിടുക്കൻ ആണ് വാർഡി. ആഴ്‌സണലിന് എതിരെ വാർഡി കളിക്കും എന്നാണ് റോജേഴ്‌സ് നൽകുന്ന സൂചന.

ഫോമിലേക്ക് തിരിച്ചു വന്ന ജെയിംസ് മാഡിസൺ, ഇഗനാച്ചോ, പെരസ്, ഡാക ഇങ്ങനെ വാർഡി ഇല്ലെങ്കിലും സുശക്തമാണ് ലെസ്റ്റർ മുന്നേറ്റം. മധ്യനിരയിൽ അവിശ്വസനീയമായ വിധം കളിക്കുന്ന ബെൽജിയം താരം ടിലെമൻസ് ആണ് ലെസ്റ്ററിന്റെ ഏറ്റവും വലിയ കരുത്ത്. ഷെമിക്കൽ വല കാക്കുന്ന പ്രതിരോധത്തിന് മുന്നിൽ ജോണി ഇവൻസിന്റെ അഭാവം ആശങ്ക നൽകുന്നുണ്ട് എങ്കിലും സൗയിച്ചു, വെസ്റ്റ്ഗാർഡ് എന്നിവർ അത്ര എളുപ്പം ഭേദിക്കാവുന്ന പ്രതിരോധം അല്ല. അതേസമയം മികച്ച ഫോമിൽ ആണ് ആഴ്‌സണലും. ഗോൾ കീപ്പർ ആയി ആരോൺ റാമ്ഡ്സേൽ ടീമിൽ വന്ന ശേഷം ആഴ്‌സണൽ പ്രതിരോധം വളരെ അധികം മെച്ചപ്പെട്ടിട്ടുണ്ട്. ലീഗ് കപ്പിൽ ബെൻ വൈറ്റിന് ചെറിയ പരിക്ക് ഏറ്റു എങ്കിലും താരം കളിക്കും എന്നാണ് ആഴ്‌സണൽ പ്രതീക്ഷ. വൈറ്റ്, ഗബ്രിയേൽ എന്നിവർക്ക് ഒപ്പം വലതു ബാക്ക് ആയി ടോമിയാസു എന്നിവർക്ക് ഒപ്പം ഇടതു ബാക്ക് ആയി പരിക്ക് മാറി കിരൺ ടിയേർണി ഇറങ്ങുമോ മികച്ച പ്രകടനം കഴിഞ്ഞ മത്സരത്തിൽ കാഴ്ച വച്ച നുനോ ടാവാരസ് ഇറങ്ങുമോ എന്നത് കണ്ടു അറിയണം.

മധ്യനിരയിൽ തോമസ് പാർട്ടിയുടെ പ്രകടനം ആഴ്‌സണലിന് വളരെ അധികം പ്രധാനമാണ്. പാർട്ടിക്ക് ഒപ്പം സാമ്പി ലോക്കോങ്കോ ആവും മധ്യനിരയിൽ ഇറങ്ങാൻ സാധ്യത. പരിക്ക് ഭേദമായി മാർട്ടിൻ ഒഡഗാർഡ് ടീമിലേക്ക് തിരിച്ചു എത്തിയാൽ അത് ആഴ്‌സണലിന് മുന്നേറ്റത്തിൽ കരുത്ത് ആവും എന്നാൽ അതിനു മികച്ച പ്രകടനം കാഴ്ച വക്കുന്ന അലക്‌സ് ലാകസെറ്റയെ പുറത്ത് ഇരുത്തേണ്ടി വരും. മികച്ച ഫോമിലുള്ള സ്മിത്ത് റോ, ക്യാപ്റ്റൻ ഒബമയാങ് എന്നിവർക്ക് ഒപ്പം ബുകയോ സാക്ക കൂടി പൂർണ മികവിലേക്ക് ഉയർന്നാൽ ആഴ്‌സണൽ മുന്നേറ്റം തടയാൻ ലെസ്റ്റർ വിയർക്കേണ്ടി വരും. സീസണിൽ മികച്ച ഫോമിലേക്ക് ഉയർന്ന ഒബാമയാങ് ഗോൾ അടിയിലും ഈ മികവ് നിലവിൽ തുടരുന്നത് ആഴ്‌സണലിന് വലിയ പ്രതീക്ഷ ആണ് നൽകുന്നത്. നിലവിൽ ലീഗിൽ ലെസ്റ്റർ സിറ്റി ഒമ്പതാം സ്ഥാനത്തും ആഴ്‌സണൽ പത്താം സ്ഥാനത്തും ആണ്. ജയിക്കാൻ ആയാൽ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ ഇരു ടീമുകൾക്കും സാധിക്കും.