സുരക്ഷാ ആശങ്കകൾക്കിടയിൽ ശ്രീലങ്കൻ ടീം പാകിസ്ഥാനിലേക്ക് യാത്ര തിരിച്ചു

Photo: Twitter/@OfficialSLC
- Advertisement -

സുരക്ഷാ ആശങ്കകൾക്കിടയിൽ പാകിസ്ഥാൻ പര്യടനത്തിനായി ശ്രീലങ്കൻ ക്രിക്കറ്റ് ടീം പുറപ്പെട്ടു. തീവ്രവാദികൾ ശ്രീലങ്കൻ ടീമിനെ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്ന വർത്തകൾക്കിടയിലാണ് ശ്രീലങ്കൻ ടീം പാകിസ്ഥാൻ പര്യടനത്തിന് പുറപ്പെട്ടത്. തീവ്രവാദ ഭീഷണിയെ തുടർന്ന് പത്തോളം ശ്രീലങ്കൻ താരങ്ങൾ പരമ്പരയിൽ നിന്ന് വിട്ട് നിന്നിരുന്നു.

2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബസ് തീവ്രവാദികൾ ആക്രമിച്ചിരുന്നു. തുടർന്ന് പാകിസ്ഥാനിൽ അന്തർദേശീയ മത്സരങ്ങൾ ഒന്നും നടന്നിരുന്നില്ല. പാകിസ്ഥൻ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങൾ എല്ലാം യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ വെച്ചാണ് നടന്നിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് പാകിസ്ഥാനിൽ പരമ്പര കളിയ്ക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്.

പാകിസ്ഥാനിൽ ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കും. പരമ്പരയിലെ ആദ്യ ഏകദിന മത്സരം സെപ്റ്റംബർ 27ന് കറാച്ചിയിൽ വെച്ച് നടക്കും.

Advertisement