പരിശീലനത്തിനിടെ പരിക്ക്, ശ്രീലങ്കന്‍ ഓപ്പണര്‍ പുറത്ത്

Sports Correspondent

പരിശീലനത്തിനിടെയേറ്റ പരിക്കിനെത്തുടര്‍ന്ന് ശ്രീലങ്കയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ധനുഷ്ക ഗുണത്തിലക ഏഷ്യ കപ്പില്‍ നിന്ന് പുറത്ത്. ദുബായിയില്‍ ടീമിന്റെ പരിശീലനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റത്. സെപ്റ്റംബര്‍ 15നു ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടുവാന്‍ തയ്യാറാവുന്നതിനിടെയാണ് തിരിച്ചടിയായി താരത്തിന്റെ പരിക്ക് എത്തുന്നത്.

പകരം ടീമിലേക്ക് ഷെഹാന്‍ ജയസൂര്യയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ദിനേശ് ചന്ദിമലിനെ സമാനമായ രീതിയില്‍ ശ്രീലങ്കയ്ക്ക് നഷ്ടമായിരുന്നു. പകരം സ്റ്റാന്‍ഡ്ബൈ സ്ക്വാഡില്‍ നിന്ന് നിരോഷന്‍ ഡിക്ക്വെല്ലയെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.