ജോർദാൻ ബ്രാൻഡുമായി സഹകരിക്കുന്ന ആദ്യ ഫുട്ബോൾ ടീമായി പി എസ് ജി

- Advertisement -

പി എസ് ജിയുടെ പുതിയ കിറ്റ് ഒരുക്കുന്നത് പ്രമുഖ ബ്രാൻഡിംഗ് കമ്പനിയായ എയർ ജോർദാൻ ആയിരിക്കും. പി എസ് ജിയുടെ നാലാം കിറ്റ് ഒരുക്കിയിരിക്കുന്ന ജോർദാനാണ്. നൈകിന്റെ തന്നെ സഹ ബ്രാൻഡാണ് ജോർദാൻ. ബാസ്കറ്റ്ബോൾ മേഖലയിലാണ് ജോർദാൻ ഇതുവരെ കിറ്റ് ഒരുക്കിയിരുന്നത്. ബാസ്ക്കറ്റ്ബോൾ ഇതിഹാസം മൈക്കിൾ ജോർദാന്റെ പേരിലാണ് ഈ ബ്രാൻഡ് നൈക് തുടങ്ങിയത്.

ജോർദാൻ ബ്രാൻഡ് കിറ്റ് ഒരുക്കുന്ന ആദ്യത്തെ ഫുട്ബോൾ ടീമാകും പി എസ് ജി. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പി എസ് ജി ലിവർപൂളിനെ നേരിടുമ്പോൾ ആകും ജോർദാന്റെ കിറ്റിൽ ആദ്യമായി പി എസ് ജി ഇറങ്ങുക.

Advertisement