പ്രീമിയർ ലീഗുമായി സ്പോൺസർഷിപ്പ് ഒപ്പിട്ട് കൊക-കോള

ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ കൊക കോള സ്പോൺസർ ഷിപ്പ് കരാർ ഒപ്പിട്ടു. മൂന്നര വർഷത്തേക്കുള്ള കരാറാണ് ഒപ്പിട്ടിരിക്കുന്നത്. പ്രീമിയർ ലീഗിന്റെ ഏഴാമത് സ്പോൺസർ ആയിരിക്കും കൊക കോള. 2019 ജനുവരി മുതൽ ആകും സഹകരണം ആരംഭിക്കുക. മുമ്പ് ഫുട്ബോൾ ലോകകപ്പുകളുടെ സ്പോൺസറായിട്ടുള്ള കമ്പനിയാണ് കൊക കോള.

നിരവധി തവണ ഇംഗ്ലീഷ് താഴ്ന്ന ഡിവിഷണുകളുമായും സ്പോൺസർഷിപ്പ് കരാറിൽ എത്തിയിട്ടുണ്ട്. ഇരുവരും തമ്മിൽ ഒരുമിച്ച് പ്രവർത്തിക്കുക എങ്ങനെയാണെന്നും കരാർ സംബന്ധിച്ച മറ്റു വിവരങ്ങൾ അടുത്ത വർഷം ആദ്യത്തോടെ അറിയിക്കുമെന്ന് പ്രീമിയർ ലീഗ് അറിയിച്ചു.

Previous articleപരിശീലനത്തിനിടെ പരിക്ക്, ശ്രീലങ്കന്‍ ഓപ്പണര്‍ പുറത്ത്
Next articleവിജയമൊരുക്കി ബൗളര്‍മാര്‍, ഇന്ത്യയ്ക്ക് ഏകദിന പരമ്പര