ഗോളില്‍ ശ്രീലങ്കന്‍ പടയോട്ടം, ദക്ഷിണാഫ്രിക്കയെ 126 റണ്‍സിനു ഓള്‍ഔട്ട് ആക്കി ആതിഥേയര്‍

- Advertisement -

ഗോള്‍ ടെസ്റ്റില്‍ ശ്രീലങ്കയുടെ തേരോട്ടം. 287 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം ലങ്ക ദക്ഷിണാഫ്രിക്കയെ 126 റണ്‍സിനു പുറത്താക്കി ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയിരിക്കുന്നത്. രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 25/0 എന്ന നിലയിലാണ്. ദിമുത് കരുണാരത്നേ(15*), ധനുഷ്ക ഗുണതിലക(10*) എന്നിവരാണ് ക്രീസില്‍.

ദില്‍രുവന്‍ പെരേര, രംഗന ഹെരാത്ത്, സുരംഗ ലക്മല്‍ എന്നിവരുടെ ബൗളിംഗിനു മുന്നില്‍ ചൂളിപ്പോയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര 54.3 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 49 റണ്‍സുമായി ഫാഫ് ഡു പ്ലെസിയാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ടോപ് സ്കോറര്‍ ആയത്.

ദില്‍രുവന്‍ പെരേര നാല് വിക്കറ്റും സുരംഗ ലക്മല്‍ മൂന്ന് വിക്കറ്റും നേടിയപ്പോള്‍ രംഗന ഹെരാത്തിനെയാണ് രണ്ട് വിക്കറ്റ്. ഇന്നിംഗ്സിലെ ശേഷിച്ച വിക്കറ്റ് ലക്ഷന്‍ സണ്ടകന്‍ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement