ശ്രീലങ്കന്‍ പടയോട്ടം തുടരുന്നു, ദക്ഷിണാഫ്രിക്ക സമ്മർദ്ദത്തിൽ

Sri Lanka's Dilruwan Perera, second left, celebrates the dismissal of South Africa's Dean Elgar, partly seen second right, during the second day of their first test cricket match in Galle, Sri Lanka, Friday, July 13, 2018. (AP Photo/Eranga Jayawardena)
- Advertisement -

ഗോള്‍ ടെസ്റ്റില്‍ ശ്രീലങ്ക പടയോട്ടം തുടരുന്നു . 287 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം ലങ്ക ദക്ഷിണാഫ്രിക്കയെ 126 റണ്‍സിനു പുറത്താക്കി ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയിരിക്കുന്നത്. രണ്ടാം ദിവസം കളിയവസാനിപ്പിച്ച് ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ മുപ്പത്തിയേഴ് ഓവറിൽ 111/4 എന്ന നിലയിലാണ്. എയ്ഞ്ചലോ മാത്യൂസ് (14*), റോഷന്‍ സില്‍വ(10*) എന്നിവരാണ് ക്രീസില്‍.

ആദ്യ ഇന്നിംഗ്സിൽ 161 റൺസിന്റെ ലീഡായിരുന്നു ശ്രീലങ്കയ്ക്ക് ഉണ്ടായിരുന്നത്. രണ്ടാമിന്നിങ്സിൽ ദിമുത് കരുണാരത്നേ 60 റൺസെടുത്ത് ശ്രീലങ്കയ്ക്ക് മികച്ച തുടക്കം നൽകി. ധനുഷ്ക ഗുണതിലക (17) ധനഞ്ജയ ഡിസില്‍വ (9) സംപൂജ്യനായി മടങ്ങിയ കുശാല്‍ മെന്‍ഡിസ് എന്നിവർ പൊരുതാതെയാണ് ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിന് മുന്നിൽ കീഴടങ്ങിയത്.

പതിനാറ് ഓവറുകളെറിഞ്ഞ് മൂന്നു വിക്കറ്റെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിന് നേതൃത്വം നൽകിയത്. റബാഡ ഒരു വിക്കറ്റും വീഴ്ത്തി. 6 വിക്കറ്റുകള്‍ ബാക്കി നിൽക്കേ 272 റണ്‍സിന്റെ ലീഡാണ് ശ്രീലങ്കയ്ക്കുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement